Quantcast

'സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കണമായിരുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കെ.സി.ബി.സി

'വൈദികർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണ്'

MediaOne Logo

Web Desk

  • Updated:

    2022-11-28 09:52:12.0

Published:

28 Nov 2022 9:42 AM GMT

സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കണമായിരുന്നു; കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കെ.സി.ബി.സി
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ കെസിബിസി. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാരുകൾ അവഗണിക്കുന്നു. വൈദികർക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമാണ്. സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം സർക്കാറുകൾ ഒഴിവാക്കണമായിരുന്നു എന്ന് കെ.സി.ബി.സി പറഞ്ഞു. അക്രമസംഭവങ്ങളെ കുറിച്ച് നീതി പൂർവമായ അന്വേഷണം വേണം. സമരം കൂടുതൽ വഷളാകാതെ പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു

അതേസമയം വിഴിഞ്ഞം സ്റ്റേഷൻ ആക്രമണം യാദൃശ്ചിക സംഭവമല്ലെന്നാണ് പൊലീസിന്റെ വാദം. പൊലീസുകാരെ ചുട്ടുകൊല്ലുമെന്നും പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നും സമരക്കാർ ഭീഷണിപ്പെടുത്തിയെന്ന് എഫ് ഐ ആറിലുണ്ട്. ആക്രമണത്തിൽ 54 പൊലീസുകാർക്കാണ് പരിക്കേറ്റത്. പുറത്തു നിന്നുളളവരുടെ ഇടപെടലാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് സമരസമിതിയുടെ ആരോപണം.

പൊലീസുകാരെ കൊലപ്പെടുത്തി കസ്റ്റഡിയിലുള്ളവരെ മോചിപ്പിക്കാനാണ് പ്രതിഷേധക്കാർ എത്തിയതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൊലീസ് സ്റ്റേഷനും വാഹനങ്ങളും തകർത്ത് 85ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും എഫ്‌ഐആറിൽ ഉണ്ട്. കണ്ടാലറിയാവുന്ന 3000 -ത്തോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

അതിനിടെ ശനിയാഴ്ച നടന്ന സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത നാലുപേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് പിന്നീട് ആക്രമണത്തിലേക്ക് വഴിമാറിയത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ പറഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പൊലീസിനെ സ്റ്റേഷന് മുന്നിൽ വിന്യസിച്ചു. ആയിരത്തോളം പൊലീസുകാരെയാണ് തലസ്ഥാനത്തെ തീരദേശ മേഖലയിൽ നിയോഗിച്ചിട്ടുള്ളത്.

TAGS :

Next Story