Quantcast

കീം പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കും; ഓപ്ഷന്‍ സ്വീകരിക്കുന്നത് ഇന്ന് തന്നെ തുടങ്ങിയേക്കും: മന്ത്രി ആര്‍.ബിന്ദു

ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകരുത് എന്ന് കണ്ടാണ് സര്‍ക്കാര്‍ നീക്കങ്ങളെന്ന് മന്ത്രി ആര്‍.ബിന്ദു പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-11 06:43:12.0

Published:

11 July 2025 12:06 PM IST

കീം പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കും; ഓപ്ഷന്‍ സ്വീകരിക്കുന്നത് ഇന്ന് തന്നെ തുടങ്ങിയേക്കും: മന്ത്രി ആര്‍.ബിന്ദു
X

തിരുവനന്തപുരം: കീമില്‍ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പ്രവേശന നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമുള്ള കോളജ് ഓപ്ഷന്‍ നല്‍കാം. ഇനിയും അഡ്മിഷന്‍ പ്രക്രിയ വൈകരുത് എന്ന് കണ്ടാണ് സര്‍ക്കാര്‍ നീക്കങ്ങളെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിദഗ്ധ സമിതി യുടെ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.

കേരള സിലബസില്‍ പഠിച്ച കുട്ടികളുടെ മാര്‍ക്കില്‍ വരുന്ന വലിയ തരത്തിലുള്ള ഏറ്റകുറച്ചിലുകള്‍ പരിഹരിക്കാനാണ് സമിതി രൂപികരിച്ചത്. അതിനൊപ്പം മാര്‍ക്ക് ഏകീകരണത്തിലേക്ക് പോകാനുള്ള തീരുമാനത്തിലേക്കും സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ ഇത് നടപ്പിലാക്കുനുള്ള കാലതാമസം ഏറെ നീണ്ടുപോയി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി സഭാ യോഗം ചേര്‍ന്ന് മാര്‍ക്ക് ഏകീരണ തീരുമാനത്തിലേക്ക് പോവുകയും റിസള്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുകയും ചെയ്തത്.

ഇതിനെതിരെയാണ് സിബിഎസ്ഇ സ്റ്റാന്‍ഡേഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി സര്‍ക്കാരിന്റെ തീരുമാനം പൂര്‍ണമായും റദ്ദ് ചെയ്തത്. അതിന് ശേഷമാണ് ഇത്തവണ പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകട്ടെയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഏറ്റവും പെട്ടെന്ന് പ്രവേശനം പൂര്‍ത്തികരിക്കുക എന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

TAGS :

Next Story