Quantcast

കീം ഫലം: റാങ്ക് പട്ടികയില്‍ വന്നത് വന്‍ മാറ്റം; കേരള സിലബസുകാര്‍ക്ക് തിരിച്ചടി

കേരള സിലബസുകാർ റാങ്കിങ്ങില്‍ താഴെപോയപ്പോള്‍ സിബിഎസ്ഇകാർക്കാണ് നേട്ടമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2025-07-11 14:02:05.0

Published:

11 July 2025 4:39 PM IST

കീം ഫലം: റാങ്ക് പട്ടികയില്‍ വന്നത് വന്‍ മാറ്റം; കേരള സിലബസുകാര്‍ക്ക് തിരിച്ചടി
X

കോഴിക്കോട്: കീം ഫലം മാറ്റി പ്രഖ്യാപിച്ചതോടെ എഞ്ചിനീയറിങ് റാങ്ക് പട്ടികയില്‍ ഉണ്ടായത് വലിയ മാറ്റം. കേരള സിലബസില്‍ റാങ്കിങ്ങില്‍ രണ്ടായിരം വരെ താഴെപ്പോയി.

ആദ്യ പട്ടികയില്‍ 2,913 റാങ്കുള്ള വിദ്യാർഥിക്ക് പുതിയ പട്ടികപ്രകാരം റാങ്ക് 4,723ആയി. ആദ്യ പട്ടികയില്‍ 2782 റാങ്കുള്ള വിദ്യാർഥി 4489 റാങ്കിങ്ങിലേക്ക് താഴ്ന്നു. കേരള സിലബസുകാർ റാങ്കിങ്ങില്‍ താഴെപോയപ്പോള്‍ സിബിഎസ്ഇക്കാർക്കാണ് നേട്ടമുണ്ടായത്.

കീം പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കിൽ സംസ്ഥാന സിലബസിൽ പഠിച്ചവർ 21 പേർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. നേരത്തെ 43 പേരുണ്ടായിരുന്നിടത്താണ് ഈ മാറ്റം. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല.

76,230 പേരാണ് കീമിൽ യോഗ്യത നേടിയത്. പുതിയ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് അടക്കം മാറിയിട്ടുണ്ട്. നേരത്തെ അഞ്ചാം റാങ്കുകാരനായ ജോഷ്വാ ജേക്കബ് തോമസിനാണ് നിലവിൽ ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തായിരുന്ന ജോൺ ഷിനോജ് ഏഴാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലബസില്‍ പഠിച്ചവരും 79 പേര്‍ സിബിഎസ്ഇ സിലബസില്‍ പഠിച്ചവരുമാണ്.

TAGS :

Next Story