Quantcast

നടിയെ ആക്രമിച്ച കേസ്; അഭിപ്രായം പറയാന്‍ താല്‍പര്യമുള്ളവര്‍ വിധിന്യായം വായിക്കണമെന്ന് കോടതി

നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം വിധിന്യായത്തിലുണ്ടാവുമെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2025-12-12 10:06:03.0

Published:

12 Dec 2025 1:03 PM IST

നടിയെ ആക്രമിച്ച കേസ്; അഭിപ്രായം പറയാന്‍ താല്‍പര്യമുള്ളവര്‍ വിധിന്യായം വായിക്കണമെന്ന് കോടതി
X

കൊച്ചി: നടിയെ ആക്രമിച്ച കേസ് വിധിന്യായവുമായിി ബന്ധപ്പെട്ട് അഭിപ്രായം പറയണമെന്ന് നിര്‍ബന്ധമുള്ളവര്‍ വിധിന്യായം വായിക്കണമെന്ന് കോടതി.

കേസ് തുടങ്ങിയ കാലം മുതൽ അനാവശ്യ കാര്യങ്ങൾ നിക്ഷിപ്ത താൽപര്യത്തിൻ്റെ പേരിൽ കോടതിക്കകത്തും പുറത്തും പലരും ഉന്നയിച്ചു. കമൻ്റ് പറയണം എന്ന് നിർബന്ധമുള്ള എല്ലാവരും വിധി വായിക്കണം. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരം വിധിന്യായത്തിലുണ്ടാവുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഹണി എം വർഗീസിൻ്റെ ഭൂതകാലം തിരയേണ്ടവർ തിരഞ്ഞോളൂ, പക്ഷേ കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന പ്രവർത്തനം ഉണ്ടാകരുതെന്ന് തുടക്കത്തിൽ കോടതി കർശന താക്കീത് നൽകിയിരുന്നു.

TAGS :

Next Story