Quantcast

ശബരിമല സ്വര്‍ണക്കൊള്ള; സഭയിൽ ഇന്നും പ്രതിഷേധം, പ്രതിപക്ഷം നടുത്തളത്തിൽ

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താൻ ശ്രമിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-08 04:53:51.0

Published:

8 Oct 2025 9:22 AM IST

ശബരിമല സ്വര്‍ണക്കൊള്ള; സഭയിൽ ഇന്നും  പ്രതിഷേധം, പ്രതിപക്ഷം നടുത്തളത്തിൽ
X

Photo| Sabha TV

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കാതിരിക്കാൻ വാച്ച് ആൻഡ് വാർഡിനെ നിർത്തി.ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വീണ്ടും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്താൻ ശ്രമിച്ചു.

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ രംഗത്തെത്തി. ഇന്നലെ ഗ്യാലറിയിൽ ഉണ്ടായിരുന്നത് സ്കൂൾ കുട്ടികളായിരുന്നുവെന്നും ഇതാണോ കുട്ടികൾ കണ്ടുപഠിക്കേണ്ടതെന്നും എ.എൻ ഷംസീര്‍ ചോദിച്ചു. സഭ തടസപ്പെടുത്തി അതിൽ ആഹ്ലാദം കണ്ടെത്തുകയാണെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവൽ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ഒരു റെയിൽവേ ഓവർ ബ്രിഡ്ജ് പോലെ അതിനെ ഭരണപക്ഷം മറികടക്കും. ഇന്ന് സ്പീക്കറുടെ മുഖം കാണാൻ കഴിയുന്നുണ്ട്. മൊത്തത്തിൽ തടസ്സപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും റിയാസ് പറഞ്ഞു.



TAGS :

Next Story