നെൻമാറ ഇരട്ടക്കൊലപാതകം; ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി, പൊലീസിന്‍റെ വീഴ്ചയെന്ന് പ്രതിപക്ഷം
ആലത്തൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു

തിരുവനന്തപുരം: നെന്മാറയിലെ ഇരട്ടക്കൊലപാതകം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂർ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു. വീഴ്ച വരുത്തിയ എസ് ഐയെ സസ്പെൻഡ് ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊലീസ് പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി. നെന്മാറ ഇരട്ട കൊലപാതകത്തിന് കാരണം പൊലീസിന്‍റെ വീഴ്ചയെന്ന് എൻ.ഷംസുദ്ദീൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചു.
Updating...
Next Story
Adjust Story Font
16

