SIRനെതിരെ കേരളം: നിയമസഭയില്‍ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും
SIR സുതാര്യമായി നടപ്പാക്കണം എന്നാണ് പ്രമേയത്തിൽ പറയുന്നത്

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഇന്ന് കേരള നിയമസഭാ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുന്നത്. SIR സുതാര്യമായി നടപ്പാക്കണം എന്നാണ് പ്രമേയത്തിൽ പറയുന്നത്. കേരളതീരത്ത് തുടർച്ചയായി ഉണ്ടാകുന്ന കപ്പൽ അപകടങ്ങൾ ശ്രദ്ധ ക്ഷണിക്കലായി സഭയിൽ വരുന്നുണ്ട്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേരള മുനിസിപ്പാലിറ്റി ബില്ലടക്കം മൂന്ന് നിയമനിർമാണങ്ങൾ ഇന്ന് സഭയുടെ പരിഗണനയിൽ വരും.
അതിനിടെ, ബിഹാറിലെ പുതുക്കിയ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികൾ നിലവിൽ സുപ്രിംകോടതിയിൽ തുടരുകയാണ്.
ഏഴാം തീയതിയാണ് വീണ്ടും വാദം കേൾക്കുന്നത്. സംസ്ഥാനത്ത് വോട്ടെടുപ്പിന് മുന്നോടിയായി നിരീക്ഷണത്തിന് 470 ഉദ്യോഗസ്ഥരെയും കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ബിഹാർ സന്ദർശിക്കുന്നുണ്ട്. രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് പ്രഖ്യാപിക്കും എന്നാണ് സൂചന. അതേസമയം, ജനക്ഷേമ പ്രഖ്യാപനങ്ങളിലൂടെ വോട്ടുറപ്പിക്കാൻ ബിജെപിയും ജെഡിയുവും ശ്രമിക്കുമ്പോൾ അഴിമതി ആരോപണങ്ങളും സംസ്ഥാനത്തിന്റെ പിന്നാക്ക അവസ്ഥയും ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് ഇന്‍ഡ്യ സഖ്യം .
Adjust Story Font
16

