Quantcast

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി ഡോ. എം.ആർ രാഘവവാര്യർക്ക്, കേരള പ്രഭ പി.ബി അനീഷിനും രാജശ്രീ വാര്യർക്കും

വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-31 15:55:00.0

Published:

31 Oct 2025 9:22 PM IST

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി  ഡോ. എം.ആർ രാഘവവാര്യർക്ക്, കേരള പ്രഭ പി.ബി അനീഷിനും രാജശ്രീ വാര്യർക്കും
X

എം.ആർ. രാഘവ വാര്യർ, പി.ബി. അനീഷ്, രാജശ്രീ വാര്യർ

തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം. ആർ. രാഘവവാര്യർക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാർഷിക മേഖലയിലെ സംഭാവനകൾക്ക് പി.ബി അനീഷിനും കലാരംഗത്തെ സംഭാവനകൾക്ക് രാജശ്രീ വാര്യർക്കും കേരള പ്രഭ പുരസ്‌കാരം നൽകും. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ നൽകുന്നത്.

മാധ്യമ പ്രവർത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടികെഎം ട്രസ്റ്റ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാർക്കും സ്റ്റാർട്ടപ്പ് രംഗത്തെ സംഭാവനകൾക്ക് എം.കെ വിമൽ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ജിലുമോൾ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നൽകും.

കേരള ജ്യോതി പുരസ്‌കാരം ഒരാൾക്കും കേരള പ്രഭ രണ്ടു പേർക്കും കേരള ശ്രീ അഞ്ചു പേർക്കും എന്ന ക്രമത്തിലാണ് ഓരോ വർഷവും നൽകുന്നത്. 2025ലെ കേരള പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശം ക്ഷണിച്ചു കൊണ്ട് ഏപ്രിൽ എട്ടിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു

TAGS :

Next Story