Quantcast

കാര്‍ഷിക മേഖലക്കായി 156.3 കോടി

നാളികേരത്തിന്റെ താങ്ങുവില 32ൽ നിന്നും 34 ആക്കി ഉയര്‍ത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Feb 2023 4:23 AM GMT

agriculture in kerala
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഇതില്‍ 95.10 കോടി നെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. നാളികേരം താങ്ങുവില ഉയർത്തിയിട്ടുണ്ട്. നാളികേരത്തിന്റെ താങ്ങുവില 32ൽ നിന്നും 34 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

സുഗന്ധവ്യജ്ഞനങ്ങൾക്കായി 4.6 കോടിയും ഞങ്ങളും കൃഷി പദ്ധതിക്ക് 6 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിള ഇൻഷുറൻസിന് 31 കോടി അനുവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ക്കായി 17 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണ് - ജല വികസനത്തിനായി 87.75 കോടിയും ക്ഷീരവകുപ്പിന് 114 കോടി രൂപയും വകയിരുത്തി. മൃഗചികിത്സ മെച്ചപ്പെടുത്തുന്നതിനായി 41 കോടി അനുവദിച്ചു. കൊല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് കമ്പനിക്കായി 20 കോടി, ഉൾനാടൻ മത്സ്യബന്ധനത്തിനായി 5 കോടി, ശുചിത്വ സാഗരം പദ്ധതി- 5.5 കോടി,മത്സ്യത്തൊഴിലാളിക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യസമാശ്വാസ പദ്ധതിക്കായി 27 കോടി എന്നിവയാണ് ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങള്‍.

TAGS :

Next Story