Quantcast

കേരള ബജറ്റ്: പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും

മാര്‍ച്ച് 11നാണ് കെ.എന്‍ ബാലഗോപാല്‍ തന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.

MediaOne Logo

Web Desk

  • Published:

    6 March 2022 1:30 AM GMT

കേരള ബജറ്റ്: പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും
X

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന കേരള ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉണ്ടായേക്കും. നികുതി വര്‍ധനവ് അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. മാര്‍ച്ച് 11നാണ് കെ.എന്‍ ബാലഗോപാല്‍ തന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക.

കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് കോവിഡാനന്തര കേരളത്തിന്‍റെ ദിശാസൂചികയാകുമെന്നാണ് വിലയിരുത്തല്‍. പുതിയ നികുതി നിര്‍ദേശങ്ങളുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ ജനജീവിതത്തെ ബാധിക്കാതെ എങ്ങനെയായിരിക്കും പരിഷ്കാരം നടപ്പിലാക്കുക. ഒപ്പം നിക്ഷേപ സൌഹൃദ സംസ്ഥാനമെന്ന ലക്ഷ്യത്തിലെത്താന്‍ നിക്ഷേപകരെ എങ്ങനെ ആകര്‍ഷിക്കുമെന്നതും ബജറ്റിലൂടെ വ്യക്തമാകും.

നികുതി വര്‍ധന അനിവാര്യമെങ്കിലും കോവിഡ് പ്രതിസന്ധിയുടെ കാലത്ത് പുതിയ നികുതി നിര്‍ദേശം ഇല്ലെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ നികുതി, നികുതിയേതര വരുമാനം കൂട്ടാതെ ഇനി പിടിച്ചു നിൽക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. ചെലവ് ചുരുക്കല്‍ നടപടികളും ബജറ്റിലുണ്ടാകും.

ആഭ്യന്തര മൊത്ത വരുമാനത്തിന്‍റെ ആറ് ശതമാനം മാത്രം നികുതി ചുമത്തുന്ന സംസ്ഥാനമാണ് കേരളമെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. സില്‍വര്‍ ലൈന്‍, നിക്ഷേപകരെ ആകര്‍ഷിക്കല്‍, അടിസ്ഥാന മേഖലയിലെ വികസനം ഉള്‍പ്പടെയുള്ള വിഷയങ്ങളിലും പ്രധാന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.


TAGS :

Next Story