Quantcast

കവിതയില്ല, ഉദ്ധരണികളും; ഐസകിൽ നിന്ന് വഴിമാറി നടന്ന് ബാലഗോപാൽ

ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റിൽ ഒന്നായി ബാലഗോപാലിന്റേത്.

MediaOne Logo

Web Desk

  • Updated:

    2021-06-04 05:23:27.0

Published:

4 Jun 2021 5:20 AM GMT

കവിതയില്ല, ഉദ്ധരണികളും; ഐസകിൽ നിന്ന് വഴിമാറി നടന്ന് ബാലഗോപാൽ
X

തിരുവനന്തപുരം: സാഹിത്യ സമ്പുഷ്ടമായിരുന്നു മുൻധനമന്ത്രി തോമസ് ഐസകിന്റെ ഓരോ ബജറ്റും. കവിതകളും ഉദ്ധരണികളും ആവശ്യത്തിന് ഉപയോഗിച്ച് അദ്ദേഹം ബജറ്റിന്റെ സ്വാഭാവിക 'വിരസതയ്ക്ക്' ആശ്വാസം പകർന്നു. ലബ്ധ പ്രതിഷ്ഠ നേടിയ എഴുത്തുകാർ മുതൽ സ്‌കൂൾ വിദ്യാർത്ഥികൾ വരെയുള്ളവരുടെ രചനകൾ ഐസക് പലകുറി എടുത്തുപയോഗിച്ചു.

എന്നാൽ ധനമന്ത്രി കെഎന്‍ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഇത്തവണ അത്തരം മേമ്പൊടികളൊന്നുമുണ്ടായിരുന്നില്ല. രാവിലെ ഒമ്പതിന് തുടങ്ങി പത്തിന് അവസാനിച്ചു. എടുത്തത് കൃത്യം ഒരു മണിക്കൂർ. ബജറ്റ് അവതരണത്തിന്റെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റിൽ ഒന്നായി ബാലഗോപാലിന്റേത്.

നാടകീയ പ്രഖ്യാപനങ്ങളൊന്നും മുമ്പോട്ടുവയ്ക്കാത്ത ബജറ്റിൽ പുതിയ നികുതി നിർദേശങ്ങൾ ഉൾപ്പെട്ടിട്ടില്ല. കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ശ്രദ്ധേമായ പ്രഖ്യാപനം. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. കടമെടുക്കൽ നയം തുടരുമെന്ന സൂചനയാണ് ബജറ്റ് നൽകുന്നത്.

TAGS :

Next Story