Quantcast

'ന്യായമായ ആവശ്യങ്ങൾ പരിഹരിക്കില്ലെന്ന വാശിയുള്ള ചില ദുര്‍മുഖങ്ങൾ ഉദ്യോഗസ്ഥരിലുണ്ട്': മുഖ്യമന്ത്രി

സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരുമുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-04-10 09:13:22.0

Published:

10 April 2025 12:59 PM IST

pinarayi vijayan
X

തിരുവനന്തപുരം: ന്യായമായ ആവശ്യങ്ങൾ പരിഹരിക്കില്ല എന്ന വാശിയോടെ ഇരിക്കുന്ന ചില ദുർമുഖങ്ങൾ ഉദ്യോഗസ്ഥരിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരുമുണ്ട്. എന്നാൽ ഒരു വിഭാഗത്തിന് അവരുടെതായ കാര്യങ്ങളിലാണ് താൽപര്യം. ഈ സംസ്കാരം മാറ്റിയെടുക്കാനുള്ള തീവ്രമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിതല പഞ്ചായത്തുകളില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ പൊലീസിൻ്റെ ഭാഗമാകുന്നത് സേനയുടെ മികവ് വർധിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ ദുഷ്പ്രവണതകൾ സേനയിലേക്ക് കടന്നു വന്നേക്കാം എന്നും ഇക്കാര്യത്തിൽ സേനാംഗങ്ങൾ ദൃഢമായ മനസ്സോടെ മുന്നോട്ടു പോകണം. പരിശീലനം പൂർത്തിയാക്കിയ എസ്എപി, കെഎപി ഒന്ന് മൂന്ന് ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


TAGS :

Next Story