Quantcast

ഇന്നസെന്റ് അരങ്ങൊഴിഞ്ഞു; ഒരുനോക്ക് കാണാൻ ആയിരങ്ങൾ

രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി

MediaOne Logo

Web Desk

  • Updated:

    2023-03-27 08:28:05.0

Published:

27 March 2023 8:00 AM GMT

innocent, innocent death, ഇന്നസെന്‍റ്, indoor stadium
X

കൊച്ചി: ചിരിയുടെ രാജാവിന് കണ്ണീരിൽ കുതിർന്നയാത്രാമൊഴി നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ചിരി മാത്രം സമ്മാനിച്ച കഥാപാത്രങ്ങൾ ആവോളം മനസിലുണ്ടെങ്കിലും ഒരിറ്റു കണ്ണീരു വീഴാതെ ആർക്കും അവസാന നോക്കു കാണാനായില്ല. സഹപ്രവർത്തകരും ആരാധകരും ജനപ്രതിനിധികളും എല്ലാം രാവിലെ മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.

രാവിലെ എട്ടു മുതൽ 11.30 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനം. നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്‌കാരം.

രാവിലെ മുതല്‍ക്കെ വൈകാരികമായ നിമിഷങ്ങൾക്കാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്നസെന്റിനെ അവസാനമായി കാണാനെത്തിയ നടൻ കുഞ്ചനും മുകേഷും സായികുമാറും സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോബോബൻ തുടങ്ങി 100 കണക്കിന് സഹപ്രവർത്തകരാണ് ഇന്നസെന്റിന് അവസാന യാത്രാമൊഴിയേകാൻ ഇൻഡോർ സ്റ്റേഡിയത്തിലേക്കെത്തിയത്.

ഷൂട്ടിങ്ങ് തിരക്കിൽ സംസ്ഥാനത്തിന് പുറത്തുള്ള നടൻ മോഹൻലാൽ ഇന്നസെന്റിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചേക്കും. 18 വർഷം അമ്മ സംഘടനക്ക് നേതൃത്വം നൽകിയ ഇന്നസെന്റിന്റെ വിയോഗം പകരം വെയ്ക്കാനില്ലാത്ത വിടവാണ് സിനിമ മേഖലക്ക് നൽകുന്നത്.

സിനിമാരംഗത്ത് മാത്രമല്ല രാഷ്ട്രീയ രംഗത്തും തന്റെ പ്രാഗത്ഭ്യം തെളിയിച്ച ആളാണ് ഇന്നസെൻറ്. അതുകൊണ്ട്തന്നെ ഇന്നസെന്റിന് അന്തിമോപചാരമർപ്പിക്കാൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരും എറണാകുളത്ത് എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജനപ്രതിനിധികളും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിൽ എത്തും.

ഇന്നലെ രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം. രണ്ടു തവണ അർബുദത്തോട് പടവെട്ടി വിജയിച്ച ഇന്നസെന്റ് ഒടുവിൽ മരണത്തിന് കീഴടങ്ങി. മന്ത്രിമാരും സഹപ്രവർത്തകരുമടക്കമുള്ളവർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

TAGS :

Next Story