Quantcast

കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിട്ടേക്കില്ല; വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കും

മന്ത്രി റോഷി അ​ഗസ്റ്റിൻ, പ്രമോദ് നാരായണൻ ഉൾപ്പെടെയുള്ളവരാണ് എൽഡിഎഫ് വിടുന്നതിനെതിരെ രം​ഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    14 Jan 2026 10:51 AM IST

Kerala Congress M may not leave LDF will clarify stance at press conference
X

കോട്ടയം: കേരളാ കോൺഗ്രസ് എം ഉടൻ എൽഡിഎഫ് വിട്ടേക്കില്ല. നേതാക്കളുമായി ജോസ് കെ. മാണി നടത്തിയ ചർച്ചയിൽ ഉടൻ മുന്നണി വിടേണ്ടന്ന ധാരണയിൽ എത്തിയതായി സൂചന. മുന്നണി മാറ്റം സംബന്ധിച്ച പാർട്ടി നിലപാട് ചെയർമാൻ ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ അറിയിക്കും. 11.30നാണ് വാർത്താസമ്മേളനം.

മന്ത്രി റോഷി അ​ഗസ്റ്റിൻ, പ്രമോദ് നാരായണൻ ഉൾപ്പെടെയുള്ളവരാണ് എൽഡിഎഫ് വിടുന്നതിനെതിരെ രം​ഗത്തെത്തിയത്. ഒരു എംഎൽഎയടക്കം ചിലർ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ ഇപ്പോൾ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചാൽ അത് പാർട്ടിയുടെ വിശ്വാസ്യതയെയുൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിൽ ഉറച്ചുനിൽക്കാനുള്ള നീക്കം.

എൽഡിഎഫ് തെക്കൻ മേഖലാ ജാഥയിൽ നിന്ന് ജോസ് കെ. മാണി വിട്ടുനിൽക്കുകയും മധ്യമേഖലാ ജാഥ നയിക്കാൻ ചീഫ് വിപ്പ് എൻ. ജയരാജിനോട് നിർദേശിക്കുകയും ചെയ്തെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തതോടെയാണ് കേരളാ കോൺ​ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകൾ ചൂടുപിടിച്ചത്.

എന്നാൽ, മുന്നണി മാറ്റ വാർത്തകൾ തള്ളി ഫേസ്ബുക്ക് കുറിപ്പിലൂടെ ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയിരുന്നു. കുറിപ്പിൽ പിന്നീട് തിരുത്തൽ വരുത്തിയത് വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. വിദേശത്തായിരുന്ന ജോസ് കെ. മാണി നാട്ടിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ നേരിട്ടുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

പാർലമെന്ററി പാർട്ടിയിൽ മുന്നണി മാറ്റം സംബന്ധിച്ച് നിലനിൽക്കുന്ന ഭിന്നതയും ആശയക്കുഴപ്പവും കേരളാ കോൺഗ്രസിന് ആശങ്കയാണ്. സഭയുടെ സമ്മർദം ശക്തമാണെങ്കിലും അകാരണമായി മുന്നണി വിട്ടാൽ പാർട്ടിയുടെ വിശ്വാസ്യത തകർക്കുമെന്നാണ് കേരളാ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇതിനിടെ, കേരളാ കോൺ​ഗ്രസിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും.

TAGS :

Next Story