Quantcast

നിയമസഭാ കയ്യാങ്കളി: സുപ്രീംകോടതിയിലെ പരാമർശത്തിനെതിരെ കേരള കോൺഗ്രസ് എം

നാളെ കോട്ടയത്ത് പാർട്ടിയുടെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കും

MediaOne Logo

Web Desk

  • Updated:

    2021-07-05 15:49:18.0

Published:

5 July 2021 3:14 PM GMT

നിയമസഭാ കയ്യാങ്കളി: സുപ്രീംകോടതിയിലെ പരാമർശത്തിനെതിരെ കേരള കോൺഗ്രസ് എം
X

കെ എം മാണിക്കെതിരായ സംസ്ഥാന സർക്കാർ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പരാമർശത്തിനെതിരെ കേരള കോൺഗ്രസ് എം. രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമാണ് പറഞ്ഞതെന്നാണ് പാർട്ടി അഭിപ്രായം. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു.

അഭിഭാഷകൻ ഇത്തരമൊരു നിലപാടെടുത്തത് തെറ്റാണ്. അദ്ദേഹത്തിനോട് സർക്കാർ വിശദീകരണം ചോദിക്കണം. നാളെ കോട്ടയത്ത് പാർട്ടിയുടെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കുകയാണ്. പാർട്ടി ഭരണഘടന പൊളിച്ചെഴുതുന്നതിനെ കുറിച്ച ചർച്ചകളാണ് യോഗത്തിൽ നടക്കാനിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സുപ്രീം കോടതിയിൽ സർക്കാർ അഭിഭാഷകൻ എടുത്ത നിലപാട് കൂടി ചർച്ചയാകും.

TAGS :

Next Story