Quantcast

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ കേരള കോൺഗ്രസ് എം

കോട്ടയത്തിനു പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തെ എല്‍‌.ഡി.എഫിനോട് കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-16 01:53:59.0

Published:

16 Sept 2023 6:38 AM IST

kerala congress m
X

കേരള കോണ്‍ഗ്രസ് എം മീറ്റിംഗ്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചർച്ചകൾക്ക് അന്തിമരൂപം നൽകാൻ കേരള കോൺഗ്രസ് എം. ഈ മാസം 24 ന് കോട്ടയത്ത് ചേരുന്ന ഉന്നതാധികാര സമിതി യോഗത്തിൽ ലോകസഭാ സീറ്റ് , പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം എന്നിവ ചർച്ച ചെയ്യും. കോട്ടയത്തിനു പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം നേരത്തെ എല്‍‌.ഡി.എഫിനോട് കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നു.

ഇടതുമുന്നണിയിൽ എത്തിയശേഷം ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് എം.ജോസ് കെ. മാണി ചെയർമാൻ ആയ ശേഷമുള്ള തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടണമെന്നത് പാർട്ടിക്ക് വെല്ലുവിളിയാണ്. കോട്ടയത്തിനു പുറമെ ഇടുക്കിയോ പത്തനംതിട്ട സിറ്റോ അധികമായി ലഭിക്കണമെന്നതാണ് ആവശ്യം .എൽ.ഡി.എഫ് അംഗീകരിക്കാൻ ഇടയില്ല. അങ്ങനെയെങ്കിൽ സമ്മർദ്ദ തന്ത്ര ഉപയോഗിച്ച് സീറ്റ് ഉറപ്പിക്കാൻ നടത്തണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.

പത്തനംതിട്ടയിൽ വനിതാ നേതാവിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ അകലകുന്നം പഞ്ചായത്തുകളിൽ വോട്ടു കുറഞ്ഞുവെന്ന ആരോപണത്തിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട് .സോളാർ സോളാർ വെളിപ്പെടുത്തൽ അടക്കമുള്ള സമകാലിക വിഷയങ്ങളും ചർച്ച ചെയ്യും. സി.പി.എമ്മിന് സമാനമായി കൂപ്പൺ ഇറക്കിയിയുള്ള ഫണ്ട് ശേഖരണം കേരള കോൺഗ്രസ് ഇക്കുറി നടപ്പിലാക്കിയിരുന്നു .ഇക്കാര്യങ്ങളും പരിശോധിക്കും.



TAGS :

Next Story