Quantcast

'പുതുപ്പള്ളിയില്‍ യു.ഡി.എഫ് വിജയത്തിനു കാരണം സഹതാപതരംഗം'; വോട്ടു മറിച്ചിട്ടില്ലെന്ന് കേരളാ കോൺഗ്രസ് (എം)

ഉമ്മൻ ചാണ്ടിയെ മുൻനിർത്തിയുള്ള യു.ഡി.എഫ് പ്രചാരണമാണു വിജയം കണ്ടതെന്ന് ലോപസ് മാത്യു

MediaOne Logo

Web Desk

  • Published:

    9 Sep 2023 6:04 AM GMT

kerala congress M in Puthuppally byelection, Kerala Congress M Kottayam District President Lopez Mathew, Kerala Congress(M) rejects switching votes allegation, Puthuppally byelection 2023
X

ലോപസ് മാത്യു

കോട്ടയം: പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനു വേണ്ടി വോട്ടു മറിച്ചെന്ന ആരോപണങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം. യു.ഡി.എഫ് വിജയത്തിനു കാരണം സഹതാപതരംഗമാണെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് ലോപസ് മാത്യു പ്രതികരിച്ചു. കേരളാ കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ മുൻനിർത്തിയുള്ള യു.ഡി.എഫ് പ്രചാരണമാണു വിജയം കണ്ടതെന്ന് ലോപസ് മാത്യു പറഞ്ഞു. ജയത്തിനുശേഷം ഭരണവിരുദ്ധ വികാരമെന്ന് പറയുന്നത് ശരിയല്ല. എല്ലാ ബൂത്തുകളിലും ശാരാശരി 200 വോട്ടുകൾ വീതം പിന്നിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേഗത്തിലെത്തിയതും തിരിച്ചടിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയവും വികസനവുമല്ല ചർച്ചയായത്. പൂർണമായും സഹതാപതരംഗമാണുണ്ടായത്. ഇടതുപക്ഷം പുതുപ്പള്ളിയിലെ വികസനരംഗത്തെ പിന്നാക്കാവസ്ഥ ചർച്ച ചെയ്തെങ്കിലും അതു പൂർണാവസ്ഥയിലെത്തിക്കാനായില്ലെന്നും ലോപസ് മാത്യു അഭിപ്രായപ്പെട്ടു.

Watch to know more

Summary: Kerala Congress(M) rejects the allegations of switching votes for UDF candidate Chandy Oommen in Puthuppally by-poll

TAGS :

Next Story