Quantcast

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ; ആകെ രോഗികൾ 3,128

കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയയ്ക്കാൻ കേന്ദ്രനിർദേശം

MediaOne Logo

Web Desk

  • Published:

    25 Dec 2023 6:20 AM GMT

Kerala covid cases rises
X

തിരുവനന്തപുരം: സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കോവിഡ് കണക്കുകൾ പുറത്തു വിട്ടത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിർദേശം നൽകി.

കേരളത്തിൽ നിരന്തരം കോവിഡ് കേസുകൾ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നിലവിൽ വ്യക്തമല്ല. പനിക്ക് ചികിത്സയ്ക്കായി വരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് പല സംസ്ഥാനങ്ങളും നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story