Quantcast

ദുരിതപ്പെയ്ത്തിലും കോവിഡിൽ ആശ്വാസം; ഇന്ന് സ്ഥിരീകരിച്ചത് 6,676 പേർക്ക്

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 879 പേരുടെ കുറവാണ് കോവിഡ് രോഗികളുടെ കണക്കിൽ ഇന്ന് റിപ്പോർട്ട് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-10-18 13:28:06.0

Published:

18 Oct 2021 12:39 PM GMT

ദുരിതപ്പെയ്ത്തിലും കോവിഡിൽ ആശ്വാസം; ഇന്ന് സ്ഥിരീകരിച്ചത് 6,676 പേർക്ക്
X

കേരളത്തെ പിടിച്ചുലയ്ക്കുന്ന പേമാരിക്കിടയിലും കോവിഡിൽ ആശ്വാസക്കണക്ക്. സംസ്ഥാനത്ത് ഇന്ന് 6,676 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 879 പേരുടെ കുറവാണ് രോഗികളുടെ കണക്കിൽ റിപ്പോർട്ട് ചെയ്തത്. ഇന്ന് 11,023 പേർക്ക് രോഗമുക്തിയായിട്ടുമുണ്ട്. ഇന്നലെ ഇത് 10,773 ആയിരുന്നു.

എറണാകുളം 1,199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർകോട് 148 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,92,736 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 10,082 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 83,184 കോവിഡ് കേസുകളിൽ, 10.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂർ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂർ 611, കാസർഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

TAGS :
Next Story