Quantcast

ഇന്ന് 6,580 പേർക്ക് കോവിഡ്; 7,085 പേർക്ക് രോഗമുക്തി

ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിലുള്ളത് 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ

MediaOne Logo

Web Desk

  • Updated:

    2021-11-05 12:58:39.0

Published:

5 Nov 2021 12:37 PM GMT

ഇന്ന് 6,580 പേർക്ക് കോവിഡ്; 7,085 പേർക്ക് രോഗമുക്തി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,580 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7085 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂർ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസർകോട് 125 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,485 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,40,859 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 6,626 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 442 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 73,733 കോവിഡ് കേസുകളിൽ 7.3 ശതമാനം പേർ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചു. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 157 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,048 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്. 6,167 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 352 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം 1202, കൊല്ലം 626, പത്തനംതിട്ട 180, ആലപ്പുഴ 214, കോട്ടയം 255, ഇടുക്കി 502, എറണാകുളം 1,345, തൃശൂർ 27, പാലക്കാട് 369, മലപ്പുറം 402, കോഴിക്കോട് 1,147, വയനാട് 204, കണ്ണൂർ 420, കാസർകോട് 192 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 73,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,94,435 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

TAGS :

Next Story