Quantcast

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതി; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

ഐജി അജിത ബീഗം സംഘത്തെ നയിക്കും

MediaOne Logo

Web Desk

  • Updated:

    2026-10-08 08:19:00

Published:

8 Oct 2026 11:37 AM IST

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതി; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
X

തിരുവനന്തപുരം: ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഐജി അജിത ബീഗം സംഘത്തെ നയിക്കും.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 പേര്‍ മരണപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇനിമുതല്‍ സ്പീക്ക് അപ് ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ നിന്ന് ഗാര്‍ഹിക പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. തുടര്‍ന്ന് വേഗത്തില്‍ നിയമനടപടി സ്വീകരിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഒരുവിധ പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. 'സതി'യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഗാർഹിക പീഡനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

TAGS :

Next Story