Quantcast

അസമയത്തെ വെടിക്കെട്ട് നിരോധനം; സര്‍ക്കാരിന്‍റെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഉത്തരവിനെ ആളുകൾ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാൻ സാധ്യത ഉണ്ടെന്നും അസമയം ഏതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നുമാണ് അപ്പീലിൽ പറയുന്നത്

MediaOne Logo

Web Desk

  • Published:

    7 Nov 2023 2:04 AM GMT

Kerala High Court
X

ഹൈക്കോടതി

കൊച്ചി: അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഉത്തരവിനെ ആളുകൾ ഇഷ്ടമനുസരിച്ച് വ്യാഖ്യാനിക്കാൻ സാധ്യത ഉണ്ടെന്നും അസമയം ഏതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നുമാണ് അപ്പീലിൽ പറയുന്നത്. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിമരുന്നുകൾ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ഹരജിക്കാരന് പരാതിയില്ല. പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി പരിശോധിച്ചതെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് പാടില്ലെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ, വെടിക്കെട്ടുകൾ സംസ്കാരത്തിന്റെ ഭാഗമാണെന്നും ആ അസമയം ഏതെന്ന് കോടതി കൃത്യമായി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ.രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഓരോ ക്ഷേത്രങ്ങളിലും കാലാകാലങ്ങളായി വെടിക്കെട്ട് നടത്തിവരുന്ന സമയങ്ങളുണ്ട്. ഈ ചടങ്ങ് പുനഃസ്ഥാപിക്കുക തന്നെ വേണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



TAGS :

Next Story