വീണ്ടും ഒന്നാമതായി കേരളം; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍
കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് എ.എ റഹീം എംപി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം. എ.എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികൾക്ക് 32 എന്ന നിലയിലാണ്. എന്നാൽ കേരളത്തിൽ ആയിരം കുട്ടികൾക്ക് എട്ടു കുട്ടികൾ എന്ന നിലയിലാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിൽ 51, ഉത്തർപ്രദേശിൽ 43, രാജസ്ഥാൻ 40, ഛത്തീസ്ഗഡ് 41, ഒഡീഷ 39, അസം 40, എന്നിങ്ങനെയാണ് ശിശു മരണനിരക്കുകൾ.
കാലാകാലങ്ങളായി ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷ നയങ്ങളുടെ തുടര്‍ച്ചയാണ് ഈ നേട്ടമെന്ന് എ.എ റഹീം അഭിപ്രായപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും പ്രത്യേക വിഭാഗമായി പരിഗണിച്ചു കൊണ്ടുള്ള ആരോഗ്യ സംവിധാനം ലോകത്തിനു തന്നെ മാതൃകയാണെന്ന് കാണിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ കണക്കുകള്‍ എന്നും എ.എ റഹീം പറഞ്ഞു.
Adjust Story Font
16

