Quantcast

ചൂട് അടുത്തൊന്നും കുറയില്ല; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-04-27 01:22:41.0

Published:

27 April 2024 1:17 AM GMT

ചൂട് അടുത്തൊന്നും കുറയില്ല; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. അതിനിടെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്.

TAGS :

Next Story