Quantcast

നോക്കുകൂലി ഇല്ലാതാക്കണം: ഹൈക്കോടതി

നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന് കോടതി

MediaOne Logo

Web Desk

  • Published:

    3 Sept 2021 1:57 PM IST

attacks on health workers,ensure 24-hour security in hospitals to prevent attacks on health workers; HC ,ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്ന്ഹൈക്കോടതി
X

നോക്കുകൂലി ഇല്ലാതാക്കണമെന്ന് കേരള ഹൈക്കോടതി. നോക്കുകൂലി കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു. നോക്കുകൂലി സമ്പ്രദായം കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി വ്യക്തമാക്കി.

നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള പൊലീസ് സംരക്ഷണ ഹര്‍ജികള്‍ കൂടി വരികയാണെന്ന് കോടതി നിരീക്ഷിച്ചു. നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

TAGS :

Next Story