Quantcast

ട്രേഡ് യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി; നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ല

ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്നും ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സംസ്ഥാനം വ്യവസായ സൗഹൃദം എന്ന് പറയുകയെന്നും കോടതി ചോദിച്ചു.

MediaOne Logo

Web Desk

  • Published:

    10 Sep 2021 9:35 AM GMT

ട്രേഡ് യൂണിയനുകള്‍ക്കെതിരെ ഹൈക്കോടതി; നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ല
X

സംസ്ഥാനത്തെ ട്രേഡ് യൂണിയനുകളെ വിമര്‍ശിച്ച് ഹൈക്കോടതി. കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യ്ക്തമാക്കി. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംഘട്ടനമുണ്ടാകുന്നത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

വി.എസ്.എസ്.സിയിലെ നോക്കുകൂലി പ്രശ്‌നം കേരളത്തിന് വലിയ നാണക്കേടായെന്നും കോടതി പറഞ്ഞു. ഇത് ഇപ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്നും ഈ സാഹചര്യത്തില്‍ എങ്ങനെയാണ് സംസ്ഥാനം വ്യവസായ സൗഹൃദം എന്ന് പറയുകയെന്നും കോടതി ചോദിച്ചു. നിയമപരമായ സംവിധാനത്തില്‍ തൊഴിലാളികള്‍ക്ക് വിശ്വാസമില്ലാത്തതാകാം പ്രശ്‌നമെന്നും ഇത് സര്‍ക്കാര്‍ പരിഹരിക്കണമെന്നും കോടതി പറഞ്ഞു.

TAGS :

Next Story