Quantcast

ഡൽഹിയിലെ ചെലവുകൾക്ക് 3.75 ലക്ഷം വേണമെന്ന് കേരള ഹൗസ്; അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ്

എട്ടാം തീയതി സമരത്തിന് എത്തുമ്പോഴുള്ള താമസത്തിനും മറ്റ് ചെലവുകൾക്കുമാണ് അധിക ഫണ്ടായി ധനവകുപ്പ് പണം അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    5 Feb 2024 3:36 PM GMT

Kerala House, Delhi, Finance Department, latest malayalamnews, cpim protest, കേരള ഹൗസ്, ഡൽഹി, ധനകാര്യ വകുപ്പ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ, cpim പ്രതിഷേധം,
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും എം.എൽ.എമാരുടെയും ഡൽഹിയിലെ ചെലവുകൾക്ക് 3.75 ലക്ഷം വേണമെന്ന് കേരള ഹൗസ്. എട്ടാം തീയതി സമരത്തിന് എത്തുമ്പോഴുള്ള താമസത്തിനും മറ്റ് ചിലവുകൾക്കുമാണ് അധിക ഫണ്ടായി ധനവകുപ്പ് പണം അനുവദിച്ചത്.

ഫെബ്രുവരി എട്ടിനാണ് സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി പ്രക്ഷോഭം.കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ഇടതുമുന്നണിയുടെ ഡൽഹി സമരം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എം.പിമാരും സമരത്തിന്‍റെ ഭാഗമാകും.

കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതുമുന്നണി തയ്യാറെടുത്തിരിക്കുന്നത് . വി എസ് സർക്കാരിന്റെ കാലത്ത് നടത്തിയത് പോലെ രാജ്യ തലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഫെബ്രുവരി 8ന് നടക്കുന്ന സമരത്തിൻറെ ഭാഗമാകും.ഡൽഹി സമരം നടക്കുന്ന അതേദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ ഇടതുമുന്നണി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.

TAGS :

Next Story