ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; 38 തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ 10 മണിക്ക്
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ ജനവികാരം എന്താണെന്ന് പ്രതിഫലിപ്പിക്കുന്നതാകും ഉപതെരഞ്ഞെടുപ്പ് ഫലം

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
ജനപ്രതിനിധികൾ എംഎൽഎമാരായത് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ ജനവികാരം എന്താണെന്ന് പ്രതിഫലിപ്പിക്കുന്നത് കൂടിയാകും ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെൻഡ്' വെബ്‌സൈറ്റിലൂടെ ഫലം തത്സമയം അറിയാൻ സാധിക്കും.
Next Story
Adjust Story Font
16

