Quantcast

സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്കിടാതെ പുറത്തിറങ്ങാനാകില്ല

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി

MediaOne Logo

Web Desk

  • Updated:

    2023-01-17 01:52:35.0

Published:

17 Jan 2023 1:06 AM GMT

mask
X

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി. ഒരു മാസത്തേക്കാണ് നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനും സർക്കാർ നിർദേശിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയ്ക്കാണ് മാസ്ക് നിർബന്ധമാക്കാനുള്ള നിർദേശം.

മാർഗനിർദേശങ്ങൾ

. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.

. കടകൾ, തിയറ്ററുകൾ, മറ്റു സ്ഥാപനങ്ങൾ, ആളുകൾ കൂടിച്ചേരുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കൈ ശുചീകരിക്കുന്നതിനായി സാനിറ്റൈസർ അല്ലെങ്കില്‍ സോപ്പ് എന്നിവ ഉറപ്പു വരുത്തണം.

. പൊതു ഇടങ്ങളിലും ചടങ്ങളുകളിലും സാമൂഹിക അകലം പാലിക്കണം.



TAGS :

Next Story