മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ കൈമാറി
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീലുൽ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്.
എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആർഎസ്‌സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു.
Next Story
Adjust Story Font
16

