Quantcast

കാന്തപുരം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്; ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി

അബ്ദുൽ കരീം ഹാജി ചാലിയം ആണ് ഫിനാൻസ് സെക്രട്ടറി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

MediaOne Logo

Web Desk

  • Published:

    1 March 2023 6:06 PM IST

Kerala muslim Jamaath new office bearers
X

Kerala muslim Jamaath

കൊച്ചി: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങളെയും തെരഞ്ഞെടുത്തു. അബ്ദുൽ കരീം ഹാജി ചാലിയം ആണ് ഫിനാൻസ് സെക്രട്ടറി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്‌ലിയാരാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വൈസ് പ്രസിഡന്റുമാർ: പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, കെ.പി അബൂബക്കർ മുസ്ലിയാർ പട്ടുവം, സി. മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം.എൻ കുഞ്ഞഹമ്മദ് ഹാജി.

സെക്രട്ടറിമാർ: പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ. അലി അബ്ദുല്ല, സി.പി സൈതലവി മാസ്റ്റർ, അബ്ദുൽ മജീദ് കക്കാട്, എ. സൈഫുദ്ദീൻ ഹാജി തിരുവന്തപുരം, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ.

ഡയറക്ടർമാർ: പ്രൊഫ. യു.സി അബ്ദുൽ മജീദ് (വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (പ്ലാനിങ്), ഹാമിദ് മാസ്റ്റർ ചൊവ്വ (ട്രൈനിങ്), വി.എച്ച് അലി ദാരിമി (ദഅവ).

TAGS :

Next Story