ചിക്കൻ ബിരിയാണിയിൽ വണ്ട്; കോഴിക്കോട് കുന്നമംഗലത്തെ ഹോട്ടൽ പൂട്ടിച്ചു
ഇന്നലെ രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചതെന്നാണ് വിവരം

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി. മുറിയനാലിലെ പാരഡൈസ് ഹോട്ടലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പൂട്ടിച്ചത്.
ഇന്നലെ രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ബിരിയാണിയിൽ നിന്ന് വണ്ടിനെ ലഭിച്ചതെന്നാണ് വിവരം. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷ്യവിഭവങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അടപ്പിച്ചത്.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ഹോട്ടലിലെ ശുചിത്വവും സംബന്ധിച്ച് അധികൃതർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Next Story
Adjust Story Font
16

