Quantcast

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്ന് പൊലീസ് അസോസിയേഷൻ

ആർക്കും അസ്വാഭാവികത തോന്നുന്നു ഒരു ആരോപണത്തിൽ പ്രാഥമിക അന്വേഷണം പോലുമില്ലാതെ വാർത്ത കൊടുക്കുന്നത് ഖേദകരമാണെന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Sept 2024 6:34 PM IST

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്ന് പൊലീസ് അസോസിയേഷൻ
X

തിരുവനന്തപുരം: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ നൽകുമെന്ന് പൊലീസ് അസോസിയേഷൻ. അത്തരം ഉദ്യോഗസ്ഥർക്ക് നിയമ നടപടികളുമായി മുന്നോട്ടുപോകാം. അവർക്കൊപ്പം പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഉണ്ടാകുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.

വർത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.

എന്നാൽ ഇന്ന് മുതൽ ഒരു വാർത്താ ചാനൽ "പോലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര" എന്ന വാർത്ത നൽകുന്നത് കാണാനിടയായി. ഇത്തരം വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്. ഒരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച ഐപി പീഡിപ്പിച്ചു എന്നും, ഐപി പീഡിപ്പിച്ചു എന്ന പരാതിയുമായി ഡിവൈഎസ്പിയുടെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം പീഡിപ്പിച്ചു എന്നും, ഡിവൈഎസ്പി പീഡിപ്പിച്ചു എന്ന പരാതിയുമായി എസ്പിയെ കണ്ടപ്പോൾ അദ്ദേഹം പീഡിപ്പിച്ചുവെന്നും പരാതി പറയുമ്പോൾ അത് കേൾക്കുന്ന ആർക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാർത്തയാക്കിയത് അത്യന്തം ഖേദകരമാണെന്നും സി.ആർ ബിജു പറഞ്ഞു.

TAGS :

Next Story