Quantcast

ഡാർക്ക് വെബ് ലഹരി വ്യാപാരം തടയാൻ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്

സോഫ്റ്റ് വെയർ ഇസ്രയേലിൽ നിന്ന് വാങ്ങാൻ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-06-01 13:53:25.0

Published:

1 Jun 2022 1:52 PM GMT

ഡാർക്ക് വെബ് ലഹരി വ്യാപാരം തടയാൻ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്
X

ഡാർക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാൻ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സൈബർ ഡോമിലെ വിദഗ്ദർ വികസിപ്പിച്ചെടുത്ത 'Gapnel' സോഫ്റ്റ് വെയറാണ് ലഹരി വ്യാപാരം തടയാൻ ഉപയോഗിക്കുകയെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു. ആറു മാസത്തെ പരിശ്രമത്തിനൊടുവിലാണ് സോഫ്റ്റ് വെയർ തയ്യാറായിരിക്കുന്നതെന്നും ഡാർക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വിഡിയോകൾ വിൽക്കുന്നതു കണ്ടെത്തി നടപടിയെടുക്കുന്നതിൽ സൈബർ ഡോം വളരെയേറെ മുന്നേറിയതായും കുറിപ്പിൽ പറഞ്ഞു. ഈ സോഫ്റ്റ് വെയർ ഇസ്രയേലിൽ നിന്ന് വാങ്ങാൻ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും പറഞ്ഞു.

രാജ്യാന്തര മാഫിയകൾ ലഹരി കടത്തിന്റെ പുതിയ മാർഗമായി ഡാർക്ക് വെബ്സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നതായും പക്ഷേ, കേരളത്തിൽ ഈയിടെയാണ് ഇതിനുള്ള തെളിവുകൾ ലഭിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ഈയിടെ കൊച്ചിയിൽ പിടികൂടിയ ലഹരി മരുന്നുകൾ രാജ്യാന്തര വിപണിയിൽ നിന്നു ഡാർക്ക് വെബ് വഴിയാണു വാങ്ങിയതെന്ന സൂചന ലഭിച്ചിരുന്നുവെന്നും ഡാർക്ക് വെബിലെ ഇടപാടുകളുടെ പിന്നാമ്പുറം കണ്ടെത്തുക ദുഷ്‌കരമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

'സൂക്ഷ്മമായ സാങ്കേതികവിദ്യയും പരിജ്ഞാനവും കൊണ്ട് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഈ ഇടപാടുകൾ നടക്കുന്നത്. പുതിയ സാഹചര്യത്തിൽ ലഹരികടത്ത് തടയുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നു മനസ്സിലാക്കിയാണ് ഈ സോഫ്റ്റ്വെയർ സൈബർ ഡോം വികസിപ്പിച്ചെടുക്കുകയും അപ്ഡേഷൻ നടത്തുകയും ചെയ്തത്. പ്രത്യേക ഡാർക്ക് നെറ്റ് ലാബ് തുടങ്ങുകയും വിദഗ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എൻഐഎ, ഐബി തുടങ്ങിയ അന്വേഷണ ഏജൻസികൾ ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നുണ്ട്' - കുറിപ്പിൽ കേരള പൊലീസ് വ്യക്തമാക്കി.


ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സൈബര്‍ ഡോമിലെ വിദഗ്ദരാണ് 'Gapnel'...

Posted by Kerala Police on Wednesday, June 1, 2022

Kerala Police launches new software to curb dark web drug trade


TAGS :
Next Story