Quantcast

പൊലീസ് തലപ്പത്ത് അഴിച്ചുപണി; അഞ്ചുപേർക്ക് ഐജി റാങ്ക്

ജി. സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി

MediaOne Logo

Web Desk

  • Updated:

    2025-12-31 13:45:32.0

Published:

31 Dec 2025 6:38 PM IST

പൊലീസ് തലപ്പത്ത് അഴിച്ചുപണി; അഞ്ചുപേർക്ക് ഐജി റാങ്ക്
X

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി. 18 വർഷത്തോളം സർവീസുള്ളവർക്കാണ് ഐജിയായി സ്ഥാനകയറ്റം നൽകിയത്. പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ. നായർ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയർത്തിയത്.

കെ. കാർത്തികിനെ തിരുവനന്തപുരം കമ്മീഷണറായും ഹരിശങ്കറെ കൊച്ചി കമ്മീഷണറായും നിയമിച്ചു. ജി. സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി.

തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി മാറ്റം നൽകി. അരുൾ ആർ.ബി കൃഷ്ണ തൃശൂർ റേഞ്ച് ഡിഐജി, ജെ. ഹിമേന്ദ്രനാഥ് തിരുവനന്തപുരം റേഞ്ച് ഡിഐജി, എസ്. ശ്യാംസുന്ദർ ഇന്റലിജൻസ് ഡിഐജി എന്നിങ്ങനെയും നിയമനം നൽകി. അജിത ബീഗം ഇനി സാമ്പത്തിക വിഭാഗം ഐജിയാവും ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായും നിയമിച്ച് ഉത്തരവായി.


അതേസമയം ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകികൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. വകുപ്പുകൾ മാറ്റാതെതന്നെയാണ് സ്ഥാനക്കയറ്റം. ടി. വി അനുപമയെ തദ്ദേശ വകുപ്പ് സെക്രട്ടറിയായും, മുഹമ്മദ്‌ ഹനീഷ് വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും, അഞ്ജന. എമ്മിനെ പൊതുഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, ഷീബ ജോർജിനെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും, വീണ .എൻ മാധവനെ സഹകരണ വകുപ്പ് സെക്രട്ടറിയായും സ്ഥാനക്കയറ്റം നൽകി.

TAGS :

Next Story