സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല വരുന്നു; ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം ഉൾപ്പെടെ നടത്താനുള്ള അവകാശത്തോടെയാണ് സർവകലാശാലകൾ അനുവദിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ വരുന്നു. ബിൽ നാളെ മന്ത്രിസഭാ യോഗത്തിൽ വരും. സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു.
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം ഉൾപ്പെടെ നടത്താനുള്ള അവകാശത്തോടെയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകർക്കായി സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കും. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയുണ്ടാവും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപകർ കടന്നുവരുമ്പോൾ സാമൂഹികനീതി ഉറപ്പാക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ഉൾപ്പെടെ സംവരണത്തിന് വ്യവസ്ഥ ഉൾപ്പെടുത്തിയത്. എന്നാൽ ഫീസിൽ സർക്കാർ നിയന്ത്രണമുണ്ടാകില്ല.
Next Story
Adjust Story Font
16

