രാജ്യത്ത് ആദ്യം; ബ്ലോക്ക് ചെയിൻ സംവിധാനം നടപ്പിലാക്കി കേരള പിഎസ്‌സി
ഔദ്യോഗിക രേഖകൾ പിഎസ്‌സിയുടെ ബ്ലോക്ക് ചെയിനിൽ ഇനി സുരക്ഷിതം

- Published:
19 Jan 2026 2:51 PM IST

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ വിവരങ്ങളും ഔദ്യോഗിക രേഖകളും അതീവ സുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തി പിഎസ്‌സി. കേരള ഡിജിറ്റൽ സർവകലാശാലയുടെ കീഴിലുള്ള കേരള ബ്ലോക്ക് ചെയിൻ അക്കാദമിയും പിഎസ്‌സിയുടെ സാങ്കേതിക വിഭാഗവും ചേർന്ന് തയ്യാറാക്കിയ സംവിധാനമാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പിഎസ്‌സി രേഖകൾ സംരക്ഷിക്കാൻ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
17 ലക്ഷം രൂപ ചിലവഴിച്ചാണ് സംവിധാനം പിഎസ്‌സിയിൽ നടപ്പാക്കിയത്. നിയമന പ്രക്രിയയിലെ സുപ്രധാന രേഖകൾ മാറ്റം വരുത്താൻ സാധിക്കാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും. പിഎസ്‌സി പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതാണ് ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ.
നിലവിലുള്ള സെർവർ സംവിധാനത്തിനൊപ്പം ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ കൂടി ഉൾപ്പെടുത്തിയതോടെ രേഖകളിൽ അനധികൃതമായി തിരുത്തലുകൾ വരുത്തുന്നത് തടയാനാകും. സ്മാർട്ട് കോൺട്രാക്റ്റുകൾ വഴി വിവരങ്ങൾ സുരക്ഷിതമായി പ്രോസസ്സ് ചെയ്യാനും സാങ്കേതിക പിഴവുകൾ ഒഴിവാക്കാനും സാധിക്കും.
Adjust Story Font
16
