Quantcast

രാഷ്ട്രീയ സമീപനം പുനപ്പരിശോധിക്കാനൊരുങ്ങി കേരള റീജ്യണല്‍ കാത്തലിക്ക് കൗൺസിൽ

വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-01-16 02:44:01.0

Published:

16 Jan 2023 1:25 AM GMT

kerala regional catholic council
X

കോട്ടയം: രാഷ്ട്രീയ സമീപനം പുനപ്പരിശോധിക്കാനൊരുങ്ങി കേരള റീജിയണല്‍ കാത്തലിക്ക് കൗൺസിൽ. വിഴിഞ്ഞം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നീതി കാണിക്കുന്നില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംവരണത്തിൽ കേന്ദ്ര സർക്കാർ നിലപാടുകളെയും കെ.ആര്‍.എല്‍.സി.സി വിമർശിച്ചു.

കോട്ടയത്ത് നടന്ന 40മത് ജനറൽ അസംബ്ലിയിലാണ് ഇക്കാര്യം കെ.ആർ.എൽ.സി.സി വ്യക്തമാക്കിയത്. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കിയപ്പോൾ സർക്കാർ നല്‍കിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കാൻ തയ്യാറായിട്ടില്ലെന്ന വിമർശമാണ് ഇവർ പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിലെ ആശങ്കയും കെ.ആർ.എൽ.സി.സി മുന്നോട്ട് വെക്കുന്നു.

നേരത്തെ വിഷയാധിഷ്ടിത സമദൂര നിലപാടാണ് രാഷ്ട്രീയമായി കെ.ആർ.എൽ.സി.സി സ്വീകരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇത് പുനപ്പരിശോധിക്കാനും ജനറൽ അസംബ്ലിയിൽ തീരുമാനമായി. മുന്നാക്ക സംവരണം, ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങൾ എന്നിവയിൽ കേന്ദ്രസർക്കാർ പുലർത്തുന്ന മൗനത്തെയും കെ.ആർ.എൽ.സി.സി വിമർശിച്ചു.



TAGS :

Next Story