ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നേട്ടം ആവർത്തിച്ച് കേരളം
ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിൽ ടോപ്പ് അച്ചീവർ സ്ഥാനം നിലനിർത്താൻ കേരളത്തിന് സാധിച്ചു

ന്യുഡൽഹി: ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിഫോംസ് 2024 ൽ നേട്ടം ആവർത്തിച്ച് കേരളം. ഒന്നാം ക്യാറ്റഗറിയായ ഫാസ്റ്റ് മൂവേഴിസിൽ ടോപ്പ് അച്ചീവർ സ്ഥാനം നിലനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പുരസ്ക്കാരം ഏറ്റുവാങ്ങി.
കഴിഞ്ഞ തവണ 91 ശതമാനം റിഫോംസ് നടപ്പാക്കിയാണ് ഒന്നാമതെത്തിയതെങ്കിൽ ഇത്തവണയത് 99.3 ശതമാനമായി. കഴിഞ്ഞ തവണ രണ്ട് വിഭാഗങ്ങളിലാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. ഇത്തവണ നാല് വിഭാഗത്തിലും കേരളം ഒന്നാമതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശും ഫാസ്റ്റ് മൂവേഴ്സ് ക്യാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നിവയെല്ലാം രണ്ടാം കാറ്റഗറിയിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണത്തെ നേട്ടം ഒറു താൽക്കാലിക പ്രതിഭാസമല്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ മികച്ച പ്രകടനമെന്നും വ്യവസായ മേഖലയുടെ ഉണർവിന് 2024 ലെ റാങ്കിങ് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. നേട്ടത്തിന് പിന്നിൽ എല്ലാവകുപ്പുകളുടേയും പിന്തുണയുണ്ട്. മുൻകാലങ്ങളിൽ പുറകിലായിരുന്ന മേഖലകളിൽ പോലും നേട്ടമുണ്ടാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

