'സ്വരാജിന്റെ പൂക്കളുടെ പുസ്തകം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് പുരസ്‌കാരം
അവാർഡുകൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണെന്നും സാഹിത്യ അക്കാദമി അവാർഡും സ്വീകരിക്കില്ലെന്നും സ്വരാജ് പറഞ്ഞു.

തിരുവനന്തപുരം: എം.സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ് പുരസ്‌കാരം. സി.ബി കുമാർ അവാർഡിനാണ് സ്വരാജിന്റെ പുസ്തകം അർഹമായത്. 10,000 രൂപയാണ് പുരസ്‌കാര തുക.
അതേസമയം അവാർഡ് സ്വീകരിക്കില്ലെന്ന് സ്വരാജ് അറിയിച്ചു. അവാർഡുകൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ഇപ്പോഴും ആവർത്തിക്കുന്നു. സാഹിത്യ അക്കാദമിയോട് ബഹുമാനമുണ്ടെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കുറ്റിപ്പുഴ അവാർഡ്: ഡോ. എസ്.എസ് ശ്രീകുമാർ, ജി.എൻ പിള്ള അവാർഡ്: ഡോ. സൗമ്യ കെ.സി, ഡോ. ടി.എസ് ശ്യാംകുമാർ, ഗീതാ ഹിരണ്യൻ അവാർഡ്: സലിം ഷെരീഫ്, യുവ കവിതാ അവാർഡ്: ദുർഗാപ്രസാദ്, തുഞ്ചൻ സ്മാരക പ്രബന്ധമത്സരം: ഡോ. കെ.പി പ്രസീദ.
Next Story
Adjust Story Font
16

