Quantcast

'എഴുതിയതൊന്നും അവാർഡിന് വേണ്ടിയല്ല'- സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ച് കുഞ്ഞാമൻ

ആത്മകഥയായ 'എതിര്' നാണ് കുഞ്ഞാമന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    29 July 2022 6:01 PM IST

എഴുതിയതൊന്നും അവാർഡിന് വേണ്ടിയല്ല- സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ച് കുഞ്ഞാമൻ
X

കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എഴുത്തുകാരൻ എം. കുഞ്ഞാമൻ. താൻ അവാർഡുകൾക്ക് പിന്നാലെ പോകുന്ന ആളല്ലെന്നും അവാർഡുകൾ തന്റെ അക്കാദമിക് പരിസരത്ത് ഇല്ലെന്നും കുഞ്ഞാമൻ പറഞ്ഞു. ആത്മകഥയായ 'എതിര്' നാണ് കുഞ്ഞാമന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

'ഞാൻ എഴുതിയതൊന്നും അവാർഡിനോ ബഹുമതിക്കൾക്കോ വേണ്ടിയല്ല, എന്റെ സംതൃപ്തിക്ക് വേണ്ടിയാണ്'- കുഞ്ഞാമൻ പറഞ്ഞു. വളരെ സന്തോഷത്തോടും നന്ദിയോടും കൂടി പുരസ്‌കാരത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തികൊണ്ടു തന്നെയാണ് അവാർഡ് നിരസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story