Quantcast

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; 'സമ്പർക്കക്രാന്തി' മികച്ച നോവൽ

ഡോ.എം.എം ബഷീറിനും, എൻ. പ്രഭാകരനും വിശിഷ്ടാംഗത്വം

MediaOne Logo

Web Desk

  • Updated:

    2023-06-30 11:22:24.0

Published:

30 Jun 2023 4:44 PM IST

Kerala sahithya academy awards 2022 announced
X

തിരുവനന്തപുരം: 2022ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. വി.ഷിനിലാലിന്റെ സമ്പർക്കക്രാന്തിയാണ് മികച്ച് നോവൽ.

പി.എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. എൻ.ജി ഉണ്ണികൃഷ്ണന്റെ കടലാസ് വിദ്യക്ക് മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചു. ഡോ.എം.എം ബഷീർ, എൻ പ്രഭാകരൻ എന്നിവർക്കാണ് ഇത്തവണത്തെ അക്കാദമി ഫെല്ലോഷിപ്പ്.

ജയന്ത് കാമിച്ചേരിലിന്റെ ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾക്കാണ് ഹാകസസാഹിത്യത്തിനുള്ള പുരസ്‌കാരം. വിവർത്തനത്തിനുള്ള പുരസ്‌കാരം ബോദ്‌ലേറിലൂടെ വി.രവികുമാറിനും ലഭിച്ചു.

ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി സുധീര, ഡോ.രതി സാക്‌സേന, ഡോ.പി.കെ സുകുമാരൻ എന്നിവർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

TAGS :

Next Story