Quantcast

ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ രാവിലെ, കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ

MediaOne Logo

Web Desk

  • Updated:

    2021-10-05 15:31:00.0

Published:

5 Oct 2021 3:18 PM GMT

ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ രാവിലെ, കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
X

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കാനിരിക്കെ കോവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.

സ്കൂളുകള്‍ വൃത്തിയാക്കല്‍, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തല്‍, വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങള്‍, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ രാവിലെയാകും. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുക്കണം. സ്കൂള്‍തല ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തേണ്ടതാണ്. അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് പുറത്തിറക്കും. സ്കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്ക യോഗങ്ങള്‍ എന്നിവ ചേരും. ജില്ലാതലത്തില്‍ ജില്ലാ കലക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തും.

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്‍റര്‍വെല്‍ സ്കൂള്‍ ആരംഭിക്കുന്ന സമയം, സ്കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്കൂളില്‍ ഹാജരാകണം. സ്കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരും. സ്കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.

TAGS :

Next Story