കേരളത്തിൽ എസ്‌ഐആർ നവംബർ ഒന്ന് മുതൽ
തമിഴ്‌നാട്, അസം, ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും എസ്‌ഐആർ ഉടൻ ആരംഭിക്കുമെന്നാണ് വിവരം

Photo|Special Arrangement
ന്യൂഡൽഹി: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. തമിഴ്‌നാട്, അസം, ബംഗാൾ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും എസ്‌ഐആർ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. കേരളത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. എസ്‌ഐആറിൽ സംസ്ഥാന സിഇഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നിർദേശങ്ങൾ നൽകിയിരുന്നു. രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്‌ഐആർ നടപ്പാക്കുക. ബിഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന മറ്റു 11 രേഖകൾ ഹാജരാക്കേണ്ടിവരും.
Adjust Story Font
16

