Quantcast

എസ്എസ്എല്‍സി തിളക്കത്തിന് പിന്നില്‍ ഉദാരത, മാര്‍ക്കു ദാനമെന്ന് ആരോപണം

എ പ്ലസ് നേടിയവര്‍ക്കു പോലും പ്ലസ് വൺ പ്രവേശനം നേടാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.

MediaOne Logo

Web Desk

  • Updated:

    2021-07-20 04:00:29.0

Published:

20 July 2021 3:57 AM GMT

എസ്എസ്എല്‍സി തിളക്കത്തിന് പിന്നില്‍ ഉദാരത, മാര്‍ക്കു ദാനമെന്ന് ആരോപണം
X

പരീക്ഷ നടത്തിപ്പിലെ അശാസ്ത്രീയതയും മൂല്യനിർണയത്തിലെ ഉദാര സമീപനവും കാരണമാണ് പത്താം ക്ലാസ് പരീക്ഷാഫലം റെക്കോർഡ് വിജയത്തിലെത്തിയതെന്ന് ആരോപണം. ഇതോടെ എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണവും കുത്തനെ ഉയർന്നു. എ പ്ലസ് നേടിയവര്‍ക്കു പോലും പ്ലസ് വൺ പ്രവേശനം നേടാനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളത്.

പത്താം ക്ലാസിൽ ആകെ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ 10 ശതമാനം പേർക്കാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചത്. ഇത്തവണ അത് 28 ശതമാനമായി ഉയര്‍ന്നു. ഇരട്ടിയിലധികം വർധന.

പരീക്ഷാ ഫലം ഉയർത്താൻ രണ്ട് വഴികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഒന്ന്: പരീക്ഷക്ക് പരിഗണിക്കുന്ന പാഠഭാഗങ്ങൾ ഫോക്കസ് ഏരിയ എന്ന പേരിൽ മുന്‍കൂട്ടി കുട്ടികളെ അറിയിച്ചു. സിലബസിന്റെ പകുതിയോളം മാത്രമാണ് ഫോക്കസ് ഏരിയയിൽ ഉൾപെടുത്തിയത്. രണ്ട്, എല്ലാ വിഷയങ്ങൾക്കും ഇരട്ടി മാർക്കിന് ഉത്തരം എഴുതാൻ അവസരം നൽകി.

ഭാഷാ വിഷയങ്ങൾക്കും, ശാസ്ത്ര വിഷയങ്ങൾക്കും പരമാവധി 40 മാർക്കിനാണ് പരീക്ഷ. എന്നാൽ ഇത്തവണ 80 മാർക്കിന് ഉത്തരം എഴുതാൻ അവസരം നൽകി. 40 മുതൽ 80 വരെ മാർക്കിന് ഉത്തരമെഴുതിയ കുട്ടികൾക്കെല്ലാം പരമാവധി മാർക്കായ 40 തന്നെ നൽകി.

80 മാർക്കിന് പരീക്ഷ നടത്തേണ്ട വിഷയങ്ങൾക്ക് സമാന രീതിയിൽ 160 മാർക്കിന് ഉത്തരമെഴുതാൻ അവസരം നൽകി. ഇതോടെ എ പ്ലസ് സാധ്യതയില്ലാതിരുന്ന കുട്ടികൾക്കുകൂടി വളരെ ഉയർന്ന മാർക്ക് ലഭിച്ചു. മികച്ച വിദ്യാർഥികളുടെ ഉപരി പഠന സാധ്യതയെയാണ് ഇത് പ്രതിസന്ധിയിലാക്കിയത്.

മലബാർ മേഖലയിൽ നേരത്തെ തന്നെ പ്ലസ് വൺ സീറ്റ് കുറവ് അതിരൂക്ഷമാണ്. ഉയർന്ന വിജയനിരക്ക് മലബാറിൽ കടുത്ത ഉപരിപഠന പ്രതിസന്ധിയാണ് ഇതിനാല്‍ തന്നെ സൃഷ്ടിക്കുക.

TAGS :

Next Story