Quantcast

കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും; ഇനി കലയുടെ രാപ്പകലുകള്‍

239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും

MediaOne Logo

Web Desk

  • Updated:

    2024-01-04 01:22:58.0

Published:

4 Jan 2024 12:56 AM GMT

62nd Kerala School Kalolsavam 2024
X

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരി തെളിയും. ആശ്രാമത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യും . 239 ഇനങ്ങളിലായി പതിനാലായിരത്തിലേറെ വിദ്യാർഥികൾ മേളയിൽ മാറ്റുരയ്ക്കും.

15 വർഷത്തിനുശേഷം സംസ്ഥാന കലോത്സവം വിരുന്നെത്തുമ്പോൾ സ്വീകരിക്കാൻ അടിമുടി ഒരുങ്ങിയിരിക്കുകയാണ് കൊല്ലം നഗരം. കൊല്ലത്തെ അടയാളപ്പെടുത്തിയ വിശിഷ്ട വ്യക്തികളുടെ പേരിട്ട 24 വേദികളിലായി 239 മത്സരയിനങ്ങൾ. 14 ജില്ലകളിൽ നിന്നായി 15,000ത്തോളം മത്സരാർത്ഥികൾ. ഇങ്ങനെ നീളുന്നു കലോത്സവ വിശേഷങ്ങൾ. ആശ്രാമത്തെ പ്രധാന വേദിയായ ഒഎൻവി സ്മൃതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. 59 ഇനങ്ങളിൽ ഇന്ന് മത്സരങ്ങൾ നടക്കും. ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തോടെയാകും മത്സരങ്ങൾ ആരംഭിക്കുക. കൊല്ലംകാർ ഇരുകയ്യും നീട്ടി കലോത്സവത്തെ സ്വീകരിക്കും എന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.

മേളയിൽ പങ്കെടുക്കുന്നവർക്കൊക്കെയുമുള്ള ഭക്ഷണം പഴയിടത്തിന്‍റെ രുചിയിടത്തിൽ തയ്യാറാകും. പ്രതിദിനം ഇരുപതിനായിരത്തിലധികം പേർക്ക് ആഹാരം ലഭ്യമാക്കുന്ന തരത്തിലാണ് ഊട്ടുപുര സജ്ജമാക്കിയിരിക്കുന്നത്. സമയബന്ധിതമായി മത്സരങ്ങൾ നടത്തി പൂര്‍ത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.



TAGS :

Next Story