പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാലും ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ല: എം.എ ബേബി
കേന്ദ്രത്തെ അവഗണിച്ച് മുന്നോട്ട് പോവാൻ പരിമിതികളുണ്ടെന്ന് എം.എ ബേബി പറഞ്ഞു

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാലും ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. എൻഇപിയിൽ സംസ്ഥാനത്തിനു ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുകയെന്ന് എം.എ ബേബി പറഞ്ഞു.
പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യും. കേന്ദ്രത്തെ അവഗണിച്ച് മുന്നോട്ട് പോവാൻ പരിമിതികളുണ്ടെന്നും എം.എ ബേബി കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സിപിഐ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽഎഡിഎഫ് കൺവീനറും വ്യക്തമാക്കിയതാണ്. ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കാന്‍ കേരളത്തിലെ സര്‍ക്കാരിനും ഇടതുമുന്നണിക്കും കഴിയും. കേരളത്തില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായം രൂപവത്കരിക്കുമ്പോള്‍ അതിലെന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നത് സിപിഎം കേന്ദ്ര നേതൃത്വം തീരുമാനിക്കും. സിപിഐയെ അവഗണിക്കുന്ന സമീപനം ദേശീയ തലത്തിലോ കേരളത്തിലോ ഉണ്ടാകില്ലെന്നും എം.എ ബേബി വ്യക്തമാക്കി.
Adjust Story Font
16

