Quantcast

വയോധികയെ മരുമകള്‍ മര്‍ദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-12-15 09:52:15.0

Published:

15 Dec 2023 12:41 PM IST

Kerala woman held for assaulting mother-in-law
X

മഞ്ജു ഏലിയാമ്മയെ മര്‍ദിക്കുന്നു

കൊല്ലം: കൊല്ലത്ത് എൺപതുകാരിയെ മരുമകൾ മർദിച്ച കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു .കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

അതേസമയം കേസില്‍ അറസ്റ്റിലായ മഞ്ജു മോള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. നിലത്ത് വീണാലും ചവിട്ടുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്യാറുണ്ടെന്നും ഏലിയാമ്മ പറയുന്നു. കുടുംബപ്രശ്നങ്ങളും, വൃത്തി ഇല്ലായ്മയും പറഞ്ഞായിരുന്നു മാതാവിനെ പ്രതി ഉപദ്രവിച്ചത്. മഞ്ജുവിന്‍റെ ഭർത്താവ് ജെയിംസിനും ക്രൂര മർദ്ദനം ഏറ്റിട്ടുണ്ട്. വായോധികയുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമതിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി.

TAGS :

Next Story