Quantcast

'ജലനിരപ്പ് താഴ്ത്താൻ ഇടപെടണം' മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളത്തിന്റെ കത്ത്

കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഇന്നലെ അയച്ച കത്തിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Dec 2021 2:11 PM GMT

ജലനിരപ്പ് താഴ്ത്താൻ ഇടപെടണം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളത്തിന്റെ കത്ത്
X

മഴ കൂടാൻ സാധ്യത നിലനിൽക്കേ ഡാമിലെ ജലനിരപ്പ് താഴ്ത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിക്ക് കേരളത്തിന്റെ കത്ത്. കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് നിർദേശം നൽകണമെന്നും ചീഫ് സെക്രട്ടറി ഇന്നലെ അയച്ച കത്തിൽ പറഞ്ഞു. ജലനിരപ്പ് 142 അടിയിൽ എത്തിയ സാഹചര്യത്തിലാണ് കത്ത് അയച്ചത്. അതിനിടെ ഡാമിന്റെ ഒരു ഷട്ടർ കൂടി തുറന്നിരിക്കുകയാണ്. ഇപ്പോൾ ആകെ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.

രാത്രിയിൽ ഡാം തുറക്കുന്നതിൽ കേരളം എതിർപ്പറിയിച്ചതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കുകയായിരുന്നു. ജലനിരപ്പ് 142 അടിയായതിന് പിന്നാലെയാണ് ഷട്ടറുകൾ തുറന്നത്. രണ്ട് ഷട്ടറുകളാണ് രാത്രി ഒമ്പത് മണിക്ക് തുറന്നത്. രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നതിനെതിരെ കേന്ദ്ര ജലകമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. രാത്രി ഷട്ടറുകൾ തുറക്കുന്നത് മൂലം മുന്നറിയിപ്പ് നൽകാൻ ബുദ്ധിമുട്ടായതിനാൽ വെള്ളം കയറിയതിന് ശേഷം മാത്രമാണ് ഡാം തുറന്ന കാര്യം ജനങ്ങൾ അറിയുക. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ജലകമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞത്..

TAGS :

Next Story