Quantcast

ഗവർണർക്കെതിരായ കേരളത്തിന്‍റെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം

MediaOne Logo

Web Desk

  • Published:

    24 Nov 2023 12:59 AM GMT

arif mohammad
X

ആരിഫ് മുഹമ്മദ് ഖാന്‍

ഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യം ചെയ്തു സംസ്ഥാനം സമർപ്പിച്ച ഹരജിയാണ് ഇന്ന് പരിഗണിക്കുന്നത്. എട്ട് ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ലെന്നു ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു . ഗവർണർ ഹരജിയിൽ ഒന്നാം എതിർകക്ഷി ആയിരുന്നെങ്കിലും അദ്ദേഹത്തിന് നോട്ടീസ് അയക്കാതെ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ദാവേന്ദ്ര കുമാർ ദോത്താവത്തിനും കേന്ദ്ര സർക്കാരിനുമാണ്‌ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒപ്പം തമിഴ്നാട് ഗവർണറെയും കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മൂന്നു കൊല്ലമായി ചില ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വയ്ക്കുന്നതിലായിരുന്നു സുപ്രിംകോടതി വിമർശനം.

പഞ്ചാബ് സർക്കാർ ഗവര്‍ണര്‍ക്കെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴും കോടതി വിമർശനം മയപ്പെടുത്തിയില്ല . ബില്ലുകൾ തടഞ്ഞു വച്ചുകൊണ്ടു ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ല എന്ന് ബെഞ്ച് ഓർമിപ്പിച്ചു . തിരിച്ചയക്കുന്ന ബില്ലുകൾ പാസാക്കിയാൽ ഒപ്പിടാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. നവംബർ പത്തിനുള്ള വിധിന്യായത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ബെഞ്ച് നിലപാട് അറിയിച്ചത് . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story